Thursday, August 27, 2009

എന്‍റെ ഗ്രാമം

കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ തെക്ക്‌ കിഴക്കേ അതിര്‍ത്തിയിലാണ് ശാന്ത സുന്തരമായ, മേലടൂര്‍ എന്ന എന്‍റെ ഗ്രാമം. പോര്‍ക്കളം എന്നറിയപെടുന്ന വലിയ ഒരു ജലാശയവും, വെന്നിപ്പാടം എന്ന നാമത്തില്‍ അറിയപെടുന്ന നെല്‍വയലുകളും, തോടുകളും, നിഗൂടധയും ആഫ്രിക്കന്‍ പായലും നിറഞ്ഞ മേലടൂര്‍ ചാലും, തെങ്ങുകളാല്‍ നിബിദ്ദ്മായ, ശാന്തരും സൌമ്യശീലരുമായ സാധാരന്ന ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന വലിയ ഭൂപ്രദേശം ഉള്‍പെടുന്ന വളരെ സുന്തരമായ എന്‍റെ ഗ്രാമം, മേലടൂര്‍.


പ്രാജീന ഇന്ത്യയിലെ ലോകപ്രശസ്തമായ അതിപുരാതന തുറമുഖ പട്ടണമയിരുന്ന മുസ്സിരീസ്‌ (ആധുനിക കേരളത്തിലെ കൊടുങ്ങല്ലൂര്‍ ) ഞങ്ങളുടെ ഗ്രാമത്തിനു 12 കിലോമീറ്റെര്‍ ദൂരത്തില്‍ ആണങ്കില്‍, ആധുനിക കേരളത്തിന്‍റെ മുഖ മുദ്രയായ നെടുമ്പാശ്ശേരിഅന്താരാഷ്ട്ര വിമാനത്താവളതതിലേക്കു ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നു 25 കിലോമീറ്റെര്‍ മാത്രമാണുള്ളത്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ എന്ന് കോണ്ഗ്രസ് പാര്‍ട്ടി വിശേഷിപ്പിക്കുന്ന കെ. കരുണാകരന്‍ ജയിച്ചു നിയമസഭയിലേക്ക് പോയിര്ന്ന മാള നിയോജകമന്ടലതിലെ രാഷ്ട്രീയ പ്രബുദ്ധത നിറഞ്ഞ മേലടൂര്‍ എന്ന ഗ്രാമത്തില്‍ നിന്നു കേരളത്തിന്‍റെ തെക്കു മുതല്‍ വടക്കോട്ട്‌ എവിടേക്ക് വേണമെങ്കിലും ബസ്സ് ലഭിക്കുന്ന ഒരു പ്രത്യേകതയാണ്, കാരണം കെ കരുണാകരന്‍ ഒരു വട്ടവും കൂടി കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തില്‍ എത്തിയിരുന്നെങ്കില്‍ NH 17 ആകുമായിരുന്ന വീതിയേറിയ റോഡു മേലടൂരിലൂടെ കടന്നു പോകുന്നു.


ചരിത്രം പരിശോധിക്കുക ആണങ്കില്‍, മേലടൂര്‍ രൂപപെടുന്നത് ഒന്നാം നൂറ്റാണ്ടില്‍ ആണെന്ന് മനസിലാക്കാം. മേലടൂര്‍ എന്നായി മാറിയ മേലെ ഊര്‍' എന്നപേരു , ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപിക്കാന്‍എത്തിയ തോമ ശ്ലീഹാ എന്ന ക്രിസ്തു ശിഷ്യന്‍ ആകാനാണ് സാധ്യത, കാരണം ക്രിസ്തു ശിഷ്യന്‍ തോമ ശ്ലീഹാ ക്രിസ്തുമതം പ്രചരിപിക്കുവാന്‍ മേസോപെറ്റൊമിയയുടെ ഭാഗത്ത് നിന്നും വന്നു എന്നാണ് ചരിത്രം പറയുന്നതു. മേസോപെറ്റൊമിയയുടെ പ്രാജീന പേരു ' ഊര്‍എന്നായിരുന്നു. ഊര്‍ എന്നതിന് അര്‍ത്ഥം, ' പ്രദേശം , സ്ഥലം , സ്ഥലനാമം ' എന്നതാണ്. കേരള ചരിത്രം പരിശോദിച്ചാല്‍ ഈ ക്രിസ്തുശിഷ്യന്‍ സഞ്ചരിച്ച പ്രദേശങ്ങളുടെ സ്ഥല പേരുകള്‍ ഈ ഊര്‍ എന്നവസനിക്കുന്നതായി കാണാം ( മലയാറ്റൂര്‍ , അടൂര് , മൈലാപ്പൂര്‍ തുടങ്ങിയവ ) ഇതാണ് ഞങളുടെ ഗ്രാമത്തിനും , അയല്‍ഗ്രാമങ്ങള്‍ക്കും പേരു നല്കിയത് ക്രിസ്തുശിഷ്യന്‍ ആണ് എന്ന് കരുതുവാന്‍ കാരണം. ക്രിസ്തുശിഷ്യന്‍ ആണ് പേരു നല്കിയത് എന്നത് ഞാന്‍ പൂര്‍ണമായി വ്ശ്വസിക്കുനില്ലയെന്കിലും, ക്രിസ്തുവിനു മുന്പേ ഇന്ത്യയുമായി കച്ചവടത്തില്‍ ഏര്‍പെട്ടിരുന്ന യഹൂദര്‍ക്ക് ഞങ്ങളുടെ ഗ്രാമത്തില്‍ സ്വാധീനം ഉണ്ടായിരുനിരിക്കാം അത് ഞങ്ങളുടെ ഗ്രാമത്തിന്റെ പേരിനെയും സ്വധിനിചിരിക്കാം, പക്ഷേ ജനങ്ങളെ പഠിപ്പിക്കുകയും, പ്രബുട്തരാക്കുകയും അതുവഴി ക്രിസ്തുമതം പ്രചരിപ്പിക്കുകയും അങ്ങനെ സമൂഹവുമായി കൂടുതല്‍ ഇടപഴുകിരുന്ന വ്യക്തി എന്ന നിലക്ക് തോമ ശ്ലീഹാ ആണ് പേരു നല്കിയത് എന്ന വിശ്വാസം തള്ളിക്കളയുവാന്‍ സാധിക്കുകയില്ല.
സാധാരണ ക്കാരായ ജനങ്ങള്‍ പാര്‍ക്കുന്ന ഞങ്ങളുടെ ഗ്രാമം വളരെ ശാന്തമാണ്, അത് ഒരു പക്ഷെ ക്രിസ്ത്യനും, ഹിന്ദുവും, മുസ്ലിമും ഇടകലര്‍ന്നു ജീവിക്കുന്നത് കൊണ്ടായിരിക്കാം, മേലടൂര്‍ ഉണ്നിമിശിഹ ദേവാലയത്തിലെ അമ്പ്‌ പെരുന്നാളും, മേലടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ആഘോഷവും, കളരി ഉത്സവവും, എടയാറ്റൂര്‍ മുസ്ലിം മദ്രസയില്‍ നിന്നുള്ള നബി ദിന റാലിയും എല്ലാം വളരെ ഉത്സാഹത്തോടെ ഞാങളുടെതായി ആഘോഷിക്കുന്നു.

രാവിലെ കൊച്ചു ദേവസ്സി ചേട്ടന്‍ടെ ചായ കടയിലെ രാഷ്ട്രീയ ചര്‍ച്ച വളര രസകരമാണ്, വൈകീട്ട് മേലടൂര്‍ കള്ള്ഷാപ്പില്‍ നിന്നും കള്ളുംകുടിച്ചു ജങ്ങ്ഷനില്‍ ഈ റോഡു ഞങ്ങളുടെതാണ് എന്നനിലയില്‍ ആടി ആടി nഇന്നു സംസാരിക്കുന്ന ഒരുകൂട്ടര്‍, ജങ്ങ്ഷനിലെ തോമസ് ചേട്ടന്‍റെ പലചരക്ക് കടക്കു അരികില്‍ കള്ള് കുടിച്ചു ഫിറ്റായി (ഇപ്പോഴത്തെ ഭാഷയില്‍ ' പാമ്പായി ' ) കിടക്കുന്ന കൃഷ്ണന്‍ കുട്ടി ചേട്ടന്‍, റേഷന്‍ കട നടത്തുന്ന ലോനപ്പന്‍ ചേട്ടന്‍ , സിനിമ ഒരു ഹരമായി കൊണ്ടുനടക്കുകയും , ഏത് സിനിമ പോസ്ടരും ഒട്ടിക്കുവാന്‍ സ്ഥലം ഒരുക്കി കൊടുക്കുന്ന ഹംസ ഇക്കയും, തേങ്ങ പൊതിക്കല്‍ തൊഴിലയിതിനാല്‍ കുറ്റിയുമായിനടക്കുന്ന ലോനന്കുട്ടി ചേട്ടന്‍ , മേലടൂരിന്റെ അഭിമാനമായ പാരമ്പര്യ വൈദ്യന്‍ അംബി ആശാന്‍, ജ്യോതിഷച്ചര്യന്‍ കളരി ആശാന്‍, മഹിള സമാജം കൊണ്ടു നടക്കുന്ന സരസ്വതി ചേച്ചി, മേലടൂരിന്റെ വിദ്യഭ്യാസ മുന്നേറ്റത്തിനു തുടക്കം കുറിച്ച മാനേജര്‍ ആന്റണി തുടങ്ങിയവരെ ഞങ്ങളുടെ ഗ്രാമത്തിനു മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ആണ്.

വാദ്യ മേളംങള്‍ക്ക് പ്രശസ്തമാണ് ഞങളുടെ ഗ്രാമം , തപ്പ് ചെണ്ട എന്നീ മേളങ്ങള്‍ നടത്തുന്ന തപ്പ് വേലായുധന്‍ , ചിന്തു പാട്ടിനും , ചിന്തു മേളത്തിനും പ്രശസ്തനായ ചന്ദ്രന്‍ ചേട്ടന്‍ , ആധുനിക വാദ്യ മേളമായ ബാന്റ്മേളം നടത്തുന്ന ബാന്റ് വര്‍ഗീസ് അവരുടെ കഴിവുകളാല്‍ തന്നെ പ്രശസ്തരാണ്. നാടന്‍ പാട്ടുകളിലൂടെ പ്രശസ്തനായ കലഭവന്‍ മണി പാടുന്ന പല പാട്ടുകളും ഞങ്ങളുടെ ചാത്തന്‍ പുലയന്‍ പാടുന്നത് ഞാന്‍ എന്‍റെചെറു പ്രായത്തില്‍ കേട്ടിട്ടുണ്ട്, വൈകിട്ട് രണ്ടു ഗ്ലാസ്സു കള്ള് അകത്തു ചെല്ലുമ്പോള്‍ നല്ല ശേലുള്ള നാടന്‍ പാട്ടു പാടുന്ന ചാത്തന്‍ പുലയന്‍ മരിക്കാത്ത ഓര്‍മയാണ്


ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ കുടുക്ക് ഇടാതെ , തികച്ചും പ്രാകൃതമായ വേഷത്തില്‍ നാടന്‍ മരുന്ന് ചെടികള്‍ തേടി ഒരു ഭ്രാന്തനെ പോലെ വഴിയോരത്ത് കാണുന്ന രാഘവന്‍ ചേട്ടന്‍ ഇന്നും എനിക്ക് മനസിലാകാത്ത എന്‍റെ ഒരു കഥാപാത്രം ആണ്. ശരിയായ സംസാര ശേഷി ഇല്ലാത്ത സുരേഷ്, ' എല്ലാ പെലരും പെലരല്ല , പെലരില്‍ തന്നെ പലരുന്ടു' എന്ന് പാടിയ കൃഷ്ണന്‍ കുട്ടി ചേട്ടന്‍ , തുടങ്ങിയവര്‍ എന്‍റെ ഭാവനയ്ക്ക് ചിറകു മുളച്ചപ്പോള്‍ കഥാപാത്രങ്ങള്‍ ആയി മാറിയവരാന്
ഇങ്ങനെ ഒരുപാടു നിഷ്കളങ്കരായ സാധാരണ ക്കാര്‍ ജീവിക്കുന്ന എന്‍റെ മേലടൂര്‍ എന്ന ഗ്രാമം, എനിക്ക് എന്നും കുളിരുള്ള ഒരു ഓര്‍മയാണ്.





1 comment: